ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന്റെ നിലനില്പിന് ഭീഷണിയുയര്‍ത്തി രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചു. ഇതോടെ രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 13 ആയി. രണ്ട് ജനതാദള്‍ എംഎല്‍എമാരും നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു. എംഎല്‍എമാരായ കെ.സുധാകറും എം.ടി.ബി. നാഗരാജുമാണ് ഇന്ന് രാജിക്കത്ത് നല്‍കിയത്.