അന്യ അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ അടിയന്തരമായി നാട്ടിലെത്തിക്കണം. എം എസ് എഫ് ഹൈക്കോടതിയിൽ.
കൊച്ചി: രാജ്യത്ത് കോവിഡ് 19 പശ്ചാത്തലത്തിൽ ലോക ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് പഠനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കുമായി ട്രെയിനുങ്ങുൾക്കും ആയി അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് അടിയന്തരമായി കേരളത്തിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നും അതത് ചെക്ക്പോസ്റ്റുകൾ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ഭക്ഷണവും കുടിവെള്ളവും തുടങ്ങിയ അവശ്യ സാഹചര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് നവാസ് അഡ്വ. പി. ഇ സജൽ മുഖേന ഹൈക്കോടതിയിൽ ഹർജി നൽകി. അന്യസംസ്ഥാനങ്ങളിലെ മലയാളികളുടെ വിഷയത്തിൽ ഹൈക്കോടതി സ്വമേധയ കേസ് എടുത്തിരുന്നു.
അടിയന്തര സാഹചര്യം പരിഗണിച്ച് ഞായറാഴ്ച്ച ആയിട്ടും ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആർ അനിത എന്നിവടങ്ങിയ ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുകയും വിദ്യാർഥികളടക്കം ഉള്ള ആളുകൾക്ക് ഭക്ഷണവും കുടിവെള്ളവും അടക്കം സർക്കാർ നൽകണമെന്നും വിവിധ ചെക്ക് പോസ്റ്റുകളിൽ കുടുങ്ങി കിടക്കുന്നവർക്ക് സഹായങ്ങൾ എത്തിക്കണം എന്നും ഹൈക്കോടതി ഉത്തരവിട്ടു. ലോക ഡൗൺ നിയമങ്ങൾ കർശനമായി പാലിച്ചും മാത്രമേ
അതിർത്തികളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാൻ സാധ്യമാകുമെന്നും സർക്കാറിൻറെ പാസ് ലഭിക്കത്തക്ക വിധത്തിൽ ഉള്ള നടപടി ക്രമങ്ങൾ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ പൂർത്തീകരിക്കണം എന്നും ഉത്തരവിൽ പറയുന്നു. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.


