ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം. കുച്ച് ബിഹാറില്‍ പോളിങ് സ്റ്റേഷന് മുന്നിലുണ്ടായ വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. വോട്ട് ചെയ്യാനെത്തിയവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.
ബി.ജെ.പി സ്ഥാനാര്‍ഥി ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. 11 മണിവരെ 16.65 ശതമാനം പോളിങാണ് ബംഗാളില്‍ രേഖപ്പെടുത്തിയത്. 44 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


