പത്തനംതിട്ട: പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നു. ബി ജെ പി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കൊപ്പം പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ പി സി ജോർജ് എത്തിയായിരുന്നു പ്രഖ്യാപനം.
സുരേന്ദ്രൻ പത്തനംതിട്ടയിൽ 75000 വോട്ടിന് വിജയിക്കുമെന്ന് പി സി ജോര്‍ജ്. പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ എന്‍ഡിഎ ജയിക്കുമെന്നും പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.