കുറ്റ്യാടിയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. കുറ്റ്യാടിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയില്ലാത്തതാണ് പ്രതിഷേധത്തിന് കാരണം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുക്കുന്നത്.
സിപിഐഎം പതാകയേന്തിയാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത്. കുറ്റ്യാടി സീറ്റ് കോരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് സീറ്റ് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ചാണ് സിപിഐഎം അംഗങ്ങളും പാര്‍ട്ടി അനുഭാവികളും ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചത്.
അതേസമയം പാര്‍ട്ടിയുടെ ലോക്കല്‍ നേതാക്കളടക്കം പങ്കെടുത്ത വികാര പ്രകടനത്തില്‍ തങ്ങള്‍ പാര്‍ട്ടിക്കെതിരല്ലെന്നും കേരളകോണ്‍ഗ്രസ് ഘടകകക്ഷിയോട് വിയോജിപ്പില്ലെന്നും ഇവിടെ അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി വേണമെന്നമെന്ന നിലപാടറിയിക്കുക മാമ്രാണ് ലക്ഷ്യമെന്നും മാര്‍ച്ചിന് നേതൃത്വം നല്കിയ നേതാക്കള്‍ പറഞ്ഞു.
രണ്ടില ചിഹ്നത്തില്‍ തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥി വേണ്ടെന്നും അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി വേണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ‘ചെങ്കൊടിയുടെ മാനം കാക്കാന്‍’ എന്ന ബാനര്‍ പിടിച്ചു കൊണ്ടാണ് കുറ്റ്യാടിയില്‍ പ്രതിഷേധ മാര്‍ച്ച്.


