തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈവെട്ട് കേസിലെ പ്രതി 13 വര്‍ഷം കണ്ണൂരില്‍ സുഖമായി താമസിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഭീകരവാദികള്‍ക്ക് സുരക്ഷിതമായ സ്ഥലമായി കേരളം മാറിയെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ട്ടി ഗ്രാമങ്ങളില്‍ ഭീകരര്‍ തഴച്ച് വളരുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു. ഇന്ത്യയില്‍ ഭീകരവാദത്തിന്റെ കേന്ദ്രമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സിപിഎമ്മിന്റെ ശക്തികേന്ദ്രമായ മട്ടന്നൂരില്‍ നിന്നാണ് എന്‍ഐഎ ഭീകരനെ പിടികൂടിയത്. ഒരുകാലത്ത് കാഷ്മീരിലേക്ക് നുഴഞ്ഞു കയറിയിരുന്ന ഭീകരര്‍ക്ക് ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത് കേരളമാണെന്നും കെ. സുരേന്ദ്രന് പ്രതികരിച്ചു.