ആര്.എസ്.എസിനെ സംരക്ഷിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്. സിപിഎമ്മുകാര്‍ ശാഖ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മൗലികാവകാശങ്ങള്‍ തകരാതെയിരിക്കാനാണ് അങ്ങനെ ചെയ്തതെന്നും ആര്.എസ്.എസ് ആഭിമുഖ്യമില്ലെന്നും കെ. സുധാകരന് എം.വി.ആര് അനുസ്മരണ പരിപാടിയില്‍ പറഞ്ഞു.
എടക്കാട്, തോട്ടട, കിഴുന്ന മേഖലകളിലെ ശാഖകളെയാണ് സംരക്ഷിച്ചത്. എന്നാല്‍ ആര്.എസ്.എസ് രാഷ്ട്രീയവുമായി ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ സംഘടനാ കെഎസ്യുവിന്റെ പ്രവര്‍ത്തകനായിരുന്ന കാലം. എന്റെ എടക്കാട് നിയോജക മണ്ഡലത്തിലെ എടക്കാട്, തോട്ടട, കിഴുന്ന തുടങ്ങിയ പ്രദേശങ്ങളില്‍ ആര്‍എസ്എസിന്റെ ശാഖ ആരംഭിച്ചപ്പോള്‍ അടിച്ച് പൊളിക്കാനും തകര്‍ക്കും സിപിഐഎം ശ്രമിച്ച കാലമുണ്ടായിരുന്നു. ശാഖ നടത്താന്‍ സാധിക്കാത്ത ചുറ്റുപാടായിരുന്നു. ആളെ അയച്ച് സംരക്ഷണം കൊടുത്ത ആളായിരുന്നു ഞാന്‍. ശാഖയോടും ശാഖയുടെ ലക്ഷ്യത്തിനോടും ആര്‍എസ്എസിനോടും ആഭിമുഖ്യമുണ്ടായിട്ടല്ല. ഒരു ജനാധിപത്യാവകാശം നിലനില്‍ക്കുന്നിടത്ത് മൗലീകവകാശം തകര്‍ക്കുന്നത് നോക്കി നില്‍ക്കുന്നത് ജനാധിപത്യവിശ്വാസിക്ക് ഗുണകരമല്ലെന്ന് തോന്നലാണ് അതിന് പ്രേരിപ്പിച്ചത്.’ എന്നാണ് സുധാകരന് പറഞ്ഞത്.
പരാമര്‍ശം വിവാദമായപ്പോള്‍ ജനാധിപത്യ സംവിധാനത്തിനകത്ത് മൗലിക അവകാശങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ നോക്കി നില്ക്കാന് കഴിയാത്തത് കൊണ്ടാണ് ഇടപെട്ടതെന്നും സി.പി. എമ്മിന് സമാന പ്രശ്നമുണ്ടായാലും സഹായം നല്‍കുമെന്നും സുധാകരന് കണ്ണൂരില്‍ പറഞ്ഞു.


