തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് സി.പി.എം. ജലീലിനെതിരായ ആരോപണത്തില്‍ കഴമ്പില്ല. നിയമനത്തില്‍ തെറ്റുപറ്റിയിട്ടില്ല. മന്ത്രി ജലീല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറിേയറ്റ് വിലയിരുത്തി. പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെയെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
മന്ത്രി കെ.ടി. ജലീലിനെതിരെ പുറത്തുവന്ന ബന്ധുനിയമനവിവാദം ഓരോ ദിവസം കഴിയുംതോറും വഷളായി വരുന്നതിനിടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്.


