പി.കെ.നാരായണന് അനുസ്മരണം: പി.കെ.ബാബുരാജ്-സി.പി.ഐ. മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി
സി.പി.ഐയുടെയും, കര്‍ഷക തൊഴിലാളി കളുടെയും സമുന്നതനായ നേതാവായിരുന്ന സഖാവ് പി.കെ.നാരായണന് നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 17-വര്‍ഷം തികയുകയാണ്. അസംഘടിത കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് ചെങ്കൊടിയ്ക്ക് കീഴില്‍ അണിനിരത്തുകയും, അവരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ധീരതയോടെ നേതൃത്വം നല്‍കുകയും ചെയ്ത നാരായണന് ചേട്ടന്റെ പ്രവര്‍ത്തനങ്ങള്‍ വരും തലമുറകള്‍ക്ക് മാതൃകയാണ്.

മൂവാറ്റുപുഴയിലും പായിപ്ര പഞ്ചായത്തിലും കര്‍ഷകരെ സംഘടിപ്പിക്കുന്നതില്‍ പ്രമുഖനായിരുന്ന നാരായണന് ചേട്ടന് സത്യസന്ധതയും ആദര്‍ശനിഷ്ഠയും അദ്ദേഹം ജീവിത അവസാനംവരെ വൃതമായി മുറുകെപിടിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം, കര്‍ഷക തൊഴിലാളി ഫെഡറേഷന് മണ്ഡലം സെക്രട്ടറി, ഓട്ടോറിക്ഷ തൊഴിലാളിയൂണിയന്‍ മണ്ഡലം സെക്രട്ടറി. മണ്ഡലം എക്സിക്യുട്ടീവ് അംഗം, പായിപ്ര ലോക്കല്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചുണ്ട്. അസഹിഷ്ണുതയുടെ പ്രതിരൂപങ്ങളായ വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ ഇടതുപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ പോരാട്ടം ശക്തമാക്കിയിരിക്കുന്ന ഈകാലഘട്ടത്തില് നാരായണന് ചേട്ടന്റെ ഓര്‍മ്മകള്‍ ഏവര്‍ക്കും ആവേശം പകരുന്നതാണ്. സഖാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.
CPI


