തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്വതന്ത്രനായി മല്‍സരിക്കുമെന്ന് ബിജെപിയെ വെല്ലുവിളിച്ച് ബിജെപി മുതിര്‍ന്ന നേതാവായിരുന്ന പിപി മുകുന്ദന്. ശിവസേന പിന്തുണക്കുമെന്നും മറ്റ് ചിലരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.
ആവശ്യമില്ലെങ്കില്‍ പാര്‍ട്ടി പുറത്താക്കട്ടെ എന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ശ്രീധരന്പിളളക്കെതിരേയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ശബരിമല വിഷയം മുതലാക്കാനായില്ലെന്നും നിലപാട് പലതവണ മാറ്റി ആശയക്കുഴപ്പം സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.


