തിരുവനന്തപുരം : നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി ബില്ലില്‍ ഇനിയും ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ കേരളത്തിന്റെ ഒരു ഭാഗത്തും പോകാന്‍കഴിയാത്ത അവസ്ഥവരുമെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള രാജ്ഭവന് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലെ കര്‍ഷകര്‍ രാജ്ഭവനിലേക്ക് വരുന്നതറിഞ്ഞ് ഗവര്‍ണര്‍ തൊടുപുഴയില്‍ പരിപാടി ഒപ്പിച്ച് പോയതാണെന്നും ഗോവിന്ദന് പറഞ്ഞു.
ബില്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് വളയേണ്ടി വരുമെന്ന് മുന്‍മന്ത്രി എം.എം.മണി. ഇവിടെ കുടില്‍കെട്ടി സമരം തുടങ്ങിയാല്‍ ഗവര്‍ണര്‍ ഡല്ഹിക്കുപോകുമോയെന്നും അദ്ദേഹം ചോദിച്ചു. മ്യൂസിയത്തിന് മുന്നില്‍ നിന്നാരംഭിച്ച ജാഥ വെള്ളയമ്പലത്തിന് സമീപം പൊലീസ് തടഞ്ഞു.


