മൂവാറ്റുപുഴ: മുസ്ലിം യൂത്ത്ലീഗ് യുവജനയാത്രയുടെ പ്രചരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പദയാത്രയും പൊതുസമ്മേളനവും ഞായറാഴ്ച നടക്കും, ഉച്ചക്ക് ഒരു മണിക്ക് മുളവൂര്‍ പള്ളിപ്പടിയില്‍ നിന്ന് ആരംഭിക്കുന്ന പദയാത്രക്ക് നിയോജക മണ്ഡലം പ്രസിഡന്റ് ഒ എം സുബൈര്‍, ജനറല്‍ സെക്രട്ടറി റ്റി എം ഹാഷിം , ട്രഷറര്‍ കെ എം റഫീഖ് എന്നിവര്‍ നേത്രത്വം നല്‍കും, വൈകിട്ട് 6 ന് മുവാറ്റുപുഴ വണ്‍വേ ജംഗ്ഷനില്‍ നടക്കുന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖലി ഉല്‍ഘാടനം ചെയ്യും