സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മറുപടി പറയാന്‍ ബാധ്യസ്ഥനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. വെളിപ്പെടുത്തലിന്റെ വാസ്തവം അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. സിപിഐഎമ്മും ബിജെപിയും ഒത്തുകളിച്ച് അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കൊവിഡ് ഭേദമായ ശേഷം സോണിയ ഗാന്ധി ഇഡി ഓഫിസില്‍ ഹാജരാകുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാന്‍ നടത്തുന്ന രാഷ്ട്രീയ പകപോക്കലിനെ ശക്തമായി ചെറുക്കും. നൂപൂര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദ പരാമര്‍ശത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ബിജെപിക്ക് ഒഴിയാനാകില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തില്‍ പങ്കെടുണ്ടെന്നാണ് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം. ശിവശങ്കര്‍, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സിഎം രവീന്ദ്രന്, നളിനി നെറ്റോ, മുന്‍ മന്ത്രി കെടി ജലീല്‍ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
സ്വപ്ന സുരേഷന്റെ ആരോപണം രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും, അസത്യങ്ങള്‍ ജനമധ്യത്തില്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍, അത് വൃഥാവിലാണെന്നും പിണറായി വിജയന് വ്യക്തമാക്കി.