ന്യൂഡല്‍ഹി: പോളിംഗ് ബൂത്തിനു മുന്നില്‍ വെച്ച് ആം ആദ്മി പ്രവര്‍ത്തകനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ ആം ആദ്മി എം.എല്‍.എയുമായ അല്‍ക ലാംബ. തന്റെ മകനെക്കുറിച്ച് ആം ആദ്മി പ്രവര്ത്തകന് പറഞ്ഞ ചില പരാമര്‍ശങ്ങളാണ് അല്‍ക ലാംബയെ ചൊടിപ്പിച്ചത്. എന്നാല്‍ എന്താണ് പ്രവര്ത്തകന് പറഞ്ഞതെന്ന് വ്യക്തമല്ല.അല്‍ക ലാംബ ആപ് പ്രവര്‍ത്തകനെ മര്‍ദിക്കാനായി കൈ വീശുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ അല്‍ ക ലാംബയുടെ മര്‍ദ്ദനം പ്രവര്‍ത്തകന്റെ ദേഹത്ത് കൊണ്ടിട്ടില്ല. മജ്നു കാ തില പോളിംഗ് ബൂത്തിന് മുന്നില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനെ അല്‍ക ലാംബ ആക്രമിച്ചപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പ്രശ്നത്തില്‍ ഇടപെടുകയും പ്രവര്‍ത്തകനെ ബലം പ്രയോഗിച്ച് സ്ഥലത്തു നിന്ന് നീക്കുകയും ചെയ്തു.ചാന്ദ്നി ചൗക്ക് എം.എല്‍.എയായ അല്‍ക ലാംബ ആം ആദ്മി പാര്‍ട്ടിയുമായും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുള്ള അഭിപ്രായവ്യത്യാസത്തിനും പരസ്യമായ തര്‍ക്കത്തിനുമൊടുവില്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തുകയായിരുന്നു. ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ചാന്ദ്നി ചൗക്ക് മണ്ഡലത്തില്‍ നിന്നു തന്നെയാണ് അവര്‍ ജനവിധി തേടുന്നത്.
#WATCH Delhi: Scuffle breaks out between AAP and Congress workers near Majnu ka Teela, Congress candidate Alka Lamba tries to slap an AAP worker. AAP leader Sanjay Singh has said the party will complain to Election Commission. #DelhiElections2020 (note: abusive language) pic.twitter.com/l5VriLUTkF
— ANI (@ANI) February 8, 2020

