ശശി തരൂരിനെ പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശശി തരൂര്‍ പ്രധാന്മാന്തിയാകാന്‍ യോഗ്യന്‍, പക്ഷെ ഒപ്പമുള്ളവര്‍ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനായ വ്യക്തിയാണ് ശശി തരൂരെന്ന് സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. പക്ഷെ കൂടെ നില്ക്കുന്നവര് അതിന് സമ്മതിച്ചില്ലെങ്കില്‍ എന്തുചെയ്യാനാകും.
അധോഗതി എന്നല്ലാതെ വല്ലതും പറയാനുണ്ടോ? തരൂരിന്റെ പ്രവര്‍ത്തനവും അറിവും ലോകപരിചയവും ശരിക്ക് മനസിലാക്കാന്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു വിശ്വപൗരനായ കേരളീയനാണെന്ന് ബോധ്യമായി. ഇത്രയും അറിവുള്ള ഒരു മനുഷ്യന് ആരുണ്ടെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് പ്രതിപക്ഷമുണ്ടോ ? എന്ന ചോദ്യമുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. ഇരിക്കാന്‍ പറയുമ്പേള്‍ കിടക്കരുതെന്ന് പറയുന്നു.
ഇത്രയും സംസ്കാരശൂന്യമായ പദപ്രയോഗം ഇവിടെ സാധാരണ ആരാണ് നടത്താറുള്ളത്. അതാരും ചര്‍ച്ചചെയ്യുന്നില്ല. ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കരുതെന്ന് പറയുന്നത് അശ്ലീലമാണ്. ആ പ്രയോഗം നടത്തിയതിനാണ് ആ മനുഷ്യനോട് വിരോധം. രമേശ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവന്നതിന് പിന്നാലെ ചെന്നിത്തല എന്താണ് പറഞ്ഞത് ? എന്നെ ആരും ജാതീയമായി പ്ലാന്റ് ചെയ്യേണ്ടെന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞതിനോട് എനിക്ക് ഒരു വിരോധവുമില്ല. പക്ഷെ യുഡിഎഫ് സര്‍ക്കാരിന് ഭരണം പോയത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയതു കൊണ്ടാണ് യുഡിഎഫ് തോറ്റതെന്നും അദ്ദേഹം ആരോപിച്ചു.
ഉമ്മന്‍ ചാണ്ടിയെയാണ് ഉയര്‍ത്തിക്കാട്ടിയതെങ്കില്‍ ഇത്രയും വലിയ പരാജയം ഉണ്ടാകില്ലായിരുന്നു. മര്യാദ ഇല്ലാത്തത് ഭാഷയിലാണ് വി ഡി സതീശന് പലപ്പോഴും സംസാരിക്കുന്നത്. എല്ലാവര്ക്കും നായന്മാരോട് അസൂയയാണ്. എണ്ണത്തില്‍ കുറവാണെങ്കിലും ശക്തമായ സമൂഹമാണ് തങ്ങള്‍ എന്നതാണ് ഇതിന് കാരണമെന്നും ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞു.
തരൂര്‍ ഒരു തറവാടി നായരാണ്. ഒരു ആഗോള പൗരനാണ് അദ്ദേഹം. അദ്ധേഹത്തിന്റെ മഹത്തായ അറിവിന്റെ ഒരു നേര്‍ക്കാഴ്ച ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. മാത്രമല്ല രാഷ്ട്രീയ അതിര്‍വരമ്പുകള്‍ മായ്ക്കുന്ന ആളാണ് അദ്ദേഹം. തരൂര്‍ ഡല്‍ഹി നായരാണെന്ന തന്റെ മുന്‍പരാമര്‍ശം തിരുത്തുന്നതിന് കൂടി വേണ്ടിയാണ് മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് അദ്ദേഹത്തെ ക്ഷണിച്ചതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
യുഡിഎഫിന് എപ്പോഴും തുറന്ന മനസാണെന്നും, എന്‍എസ്എസിനെ കേള്‍ക്കാറുണ്ടെന്നും എന്നാല്‍ എല്‍ഡിഎഫ് അങ്ങനല്ലെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ശരിയായ കാര്യങ്ങള്‍ക്ക് സഹായം ചോദിച്ച് സമീപിച്ചാല്‍ പോലും എല്‍ഡിഎഫിലെ നായര്‍ നേതാക്കള്‍ സഹായിക്കാറില്ല. എന്‍എസ്എസ് യൂണിറ്റുകള്‍ പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അവര്‍ ജയിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.


