തിരുവനന്തപുരം: സംസ്ഥാനത്ത് വേഗപ്പൂട്ട് നിലവില്‍ ഇല്ലെന്നും ഇതിനെതിരെ സര്‍ക്കാര്‍ അടിയന്തരമായ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അമിതവേഗതയില്‍ ഓടുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി എടുക്കേണ്ടതുണ്ട്. വടക്കഞ്ചേരി പോലെയുള്ള ദുരന്തങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാത്ത തരത്തിലുള്ള നടപടി ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.’ഇതില്‍ പഠിക്കാനൊന്നുമില്ല. താല്‍ക്കാലിക നടപടികളല്ല ആവശ്യം. ദീര്‍ഘകാലത്തേക്കുള്ള നടപടികള്‍ ആവശ്യമാണ്. അത്തരം കര്‍ശനമായ നടപടികള്‍ സ്വീകരിച്ചാല്‍ പ്രതിപക്ഷം അതിന് പൂര്‍ണമായ പിന്തുണ നല്‍കുമെന്ന് ഉറപ്പ് നല്കുന്നു’, വിഡി സതീശന് പറഞ്ഞു.

