മൂവാറ്റുപുഴ: സ്വര്‍ണ്ണ കടത്തുകേസില്‍ എല്‍ദോ എബ്രഹാം എംഎല്‍എക്കും സിപിഐക്കുമെതിരെ പ്രചാരണം കൊഴുക്കുന്നതിനിടെ നിയമനടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം. സമൂഹമാധ്യമങ്ങളിലൂടെ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുമെതിരെ അപവാദപ്രചരണം ശക്തമായതോടെയാണ് പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചത്. സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ള ഒരു വ്യക്തി സി.പി.ഐ നേതാവാണന്നും എം.എല്‍.എയുടെ സന്തത സഹചാരിയാണന്നുമാണ് ചില തല്പരകക്ഷികള് പ്രചരിപ്പിക്കുന്നത്. ഇതിനായി ചില പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

