എല്‍.ഡി.എഫിന് വോട്ട് നൽകി മതേതര സർക്കാരിനുള്ള സാധ്യത നഷ്ടപ്പെടുത്തരുതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി.

മോദിയെ താഴെയിറക്കാൻ കോൺഗ്രസിനും സഖ്യ കക്ഷികൾക്കും വോട്ട് നൽകണം. ഇന്ത്യയെ വീണ്ടെടുക്കാനുള്ള നിർണായക പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ഇന്ത്യയൊട്ടാകെ ഓടുന്ന രാഹുലിനെ ഉപദേശിക്കാൻ പിണറായിക്ക് അവകാശമുണ്ടോയെന്നും ആന്റണി ചോദിച്ചു.


