കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി ഷില്‍നാ നിഷാദ്. ഷില്‍നയുടെ ഭര്‍ത്താവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ആലുവയില്‍ നിന്നാകും ഷില്‍ന മത്സരിക്കുക.
‘സിപിഐഎമ്മില്‍ നിന്ന് ആരും സ്ഥാനാര്‍ത്ഥിയാണെന്ന് വിളിച്ച് അറിയിച്ചിട്ടില്ല. ഒരു തവണ മുന്‍പ് ചോദിച്ചിരുന്നു സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയുമോ എന്ന്, അന്ന് അത്ര കാര്യമായി എടുത്തിരുന്നില്ല. ഭര്‍ത്താവ് കോണ്‍ഗ്രസ് പ്രവര്ത്തകന് ആയത് പ്രവര്‍ത്തനത്തെ ബാധിക്കില്ല. ആലുവയില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയും, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയമുണ്ട്’-ഷില്‍ന പറയുന്നു.
സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇത് സംബന്ധിച്ച വാര്‍ത്ത അറിയുന്നതെന്നും ഷില്‍ന പറഞ്ഞു.


