തിരുവനന്തപുരം: ഒടുവിൽ അനില്‍ ആന്റണി ബിജെപിയിലേക്ക്. പ്രഖ്യാപനം ഉടനുണ്ടാകും, സര്‍ക്കാര്‍ പദവിയിലും അനിലിനെ പരിഗണിക്കുമെന്ന സൂചനയും പുറത്തു വന്നു. ബിജെപി പ്രവേശനം തള്ളാതെ രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി ഉള്‍പ്പെടെ ആരുമായും സഹകരിക്കുമെന്ന് അനില്‍ ആന്റണിയുടെ പ്രഖ്യാപനവും ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. എന്നാൽ വിവാദങ്ങളിൽ പ്രതീകരിക്കാതെ പതിവ് പല്ലവിയിൽ തന്നെയാണ് സാക്ഷാല എ.കെ.ആന്റണി
അനിലിന്റെ ബി ജെ പി പ്രവേശനം ഡൽഹിയിൽ തന്നെയാകുമെന്നാണ് വിവരം. ലോക്സഭ തെരത്തെടുപ്പിന് മുന്നോടിയായി കേരളത്തിൽ അനിലിനെ രംഗത്തിറക്കാനും തീരുമാനമുണ്ട്. അനിൽ ആന്റണി ഒരു സംഭവമല്ലന്ന് ബി ജെ പി നേതാക്കൾക്കറിയാം. എ കെ ആന്റണിയുടെ പുത്രൻ എന്ന ലേബൽ പരമാവധി ഉപയോഗിക്കുക എന്നതാണ് അവരുടെ തന്ത്രം .
കേരളത്തിൽ നിയോജക മണ്ഡലങ്ങളിൽ പത്തു കിലോമീറ്റർ യാത്ര നടത്താനായി കെ.സുരേന്ദ്രന്റെ യാത തുടങ്ങുകയാണ്. ഇതിലടക്കം പരമാവധി യോഗങ്ങളിൽ അനിലിനെ രംഗത്തിറക്കും. ഇതു വഴി കോൺഗ്രസിനെയും നേതാക്കളെയും പരമാവധി ” അക്രമിക്കാനാണ് “ബി ജെ പി ലക്ഷ്യമിടുന്നത്.
ബിബിസി ഡോക്യുമെന്റി വിവാദത്തില്‍ തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നുവെന്നും കെപിസിസി മുന്‍ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ കൂടിയായ അനില്‍ ആന്റണി പറഞ്ഞു. തന്നെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ രാജ്യത്തോട് മാപ്പ് പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നുവെന്നും പിന്നിൽ പ്രവർത്തിച്ച നേതാക്കളെ അറിയാം. എന്നാല്‍ ഇപ്പോള്‍ അതാരാണെന്ന് പറയുന്നില്ലെന്നും അനില്‍ പറഞ്ഞു. രാജ്യതാല്പര്യത്തിനായി നിന്ന തന്നെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ രാജ്യത്തോട് മാപ്പ് പറയേണ്ടി വരും. രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി ഉള്‍പ്പെടെ ആരുമായും സഹകരിക്കാന്‍ തയ്യാറാണെന്നും അനില്‍ ട്വിറ്ററിൽ കുറിച്ചു. .
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ട്വീറ്റില്‍ വിശദീകരണവുമായി എത്തിയിരുന്നു അനില്‍ ആന്റണി. പാര്‍ട്ടി താത്പര്യത്തേക്കാള്‍ രാജ്യതാല്‍പ്പര്യമാണ് തനിക്ക് വലുതെന്ന് അദ്ദേഹം ആവർത്തിച്ചു.
ഇന്ത്യയുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററി എന്നാണ് താന്‍ ട്വീറ്റിലൂടെ ഉദ്ദേശിച്ചത്. ബിബിസിയേക്കാള് രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്നും അനില്‍ ആന്റണി പറഞ്ഞു.


