ലഖിംപൂരില്‍ കര്‍ഷകര്‍ക്കായി മുന്നില്‍ നിന്ന പ്രിയങ്ക ഗാന്ധിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ. രാജ്യത്തിനും കോണ്‍ഗ്രസിനും ഇങ്ങനെയുള്ള നേതാവിനെയാണ് വേണ്ടതെന്ന് പൊലീസിനോട് കയര്‍ക്കുന്ന പ്രിയങ്കയുടെ വിഡിയോ പങ്കുവച്ച് ആളുകള്‍ കുറിച്ചു.
കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന വാര്‍ത്ത അറിഞ്ഞതും ലഖിംപൂരിലേക്ക് പ്രിയങ്ക യാത്ര തിരിച്ചു. പൊലീസ് വലയം ഭേദിച്ച് യാത്ര തുടര്‍ന്ന പ്രിയങ്കയെ ഹര്‍ഗാവില്‍ വച്ച് വീണ്ടും പൊലീസ് തടഞ്ഞു. ഇതോടെയാണ് പൊലീസുകാരനോട് പ്രിയങ്ക കയര്‍ത്തത്. ‘എന്റെ ശരീരത്തില്‍ കൈവെക്കുന്നോ?.. തൊട്ട് പോകരുത്.. ഞാന്‍ ഒരു വനിതയാണ്.
എന്നെ തള്ളിമാറ്റാനും എന്റെ ശരീരത്തില്‍ കൈവെക്കാനും അവകാശമില്ല.. മാറി നില്ക്ക്.. വനിതകളോട് എങ്ങിനെ പെരുമാറണമെന്ന് പഠിക്ക്.. എന്നെ കിഡ്നാപ്പ് ചെയ്യുമോ നിങ്ങള്‍.. അറസ്റ്റ് ചെയ്യാനാണെങ്കില്‍ മേലുദ്യോഗസ്ഥനെയും നിങ്ങളുടെ മന്ത്രിയെയും പോയിക്കണ്ട് അറസ്റ്റ് വാറന്റുമായി വരൂ എന്ന് പ്രിയങ്ക പറഞ്ഞതും പൊലീസുകാരന് പരുങ്ങുന്നത് വിഡിയോയില്‍ കാണാം.
ഉത്തര്‍ പ്രദേശില്‍ നിയമം ഉണ്ടായിരിക്കില്ല, പക്ഷേ ഈ നാടിന് ഒരു നിയമം ഉണ്ടെന്നും ഭയപ്പെടുത്താന്‍ നോക്കരുതെന്നും പ്രിയങ്ക ഗാന്ധി സധൈര്യം പറയുന്നുണ്ട്. പ്രാദേശിക മാധ്യമപ്രവര്‍ത്തകനടക്കം ഒന്‍പത് പേരാണ് ലഖിംപൂരിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.


