ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നല്കിയ പത്രിക സ്വീകരിച്ചു. ചിഹ്നം പ്രശ്നമല്ലെന്ന് ജോസ് ടോം പ്രതികരിച്ചു. താന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണെന്നും ടോം പറഞ്ഞു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ നല്കിയ പത്രിക തള്ളി.
യുഡിഎഫ് പറയുന്ന ഏത് ചിഹ്നത്തിലും മത്സരിക്കാന്‍ തയ്യാറാണെന്നും ജോസ് ടോം വ്യക്തമാക്കി. പൈനാപ്പിള്‍, ഓട്ടോറിക്ഷ, ഫുട്ബോള്‍ എന്നീ ചിഹ്നങ്ങള്‍ പരിഗണനയിലാണ്. പിജെ ജോസഫ് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുള്ള അവകാശം ജോസഫിനെന്ന് വിലയിരുത്തി. വിമത സ്ഥാനാര്‍ത്ഥി ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിക്കും.


