ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയായി മോദി ഉള്ളടുത്തോളം കാലം രാജ്യത്തെ യുവാക്കള്‍ക്ക് ജോലി ലഭിക്കില്ലെന്നാണ് രാഹുലിന്റെ വിമര്‍ശനം.
എല്ലാ വിഷയത്തെക്കുറിച്ചും പറയുന്ന പ്രധാനമന്ത്രി തൊഴിലില്ലായ്മയെക്കുറിച്ച് മാത്രം പറയുന്നില്ല. ഇന്ന് ഈ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് തൊഴിൽ ഇല്ലായിമ എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വര്‍ഷവും രണ്ടു കോടി തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്നാണ് മോദി പറഞ്ഞിരുന്നതെന്നും രാഹുല്‍ ഓർമിപ്പിച്ചു.


