സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന് ബിജെപി പണം നല്‍കിയെന്ന് ആരോപണം. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയാണ് ബിജെപി പണം നല്‍കിയെന്ന് വെളിപ്പെടുത്തിയത്. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്നും കെ സുന്ദര പറഞ്ഞു. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ തലേന്നാണ് പണം കിട്ടിയത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായിട്ടാണ് കെ സുന്ദര നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പിന്നീട് പിന്‍വലിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന് തനിക്ക് രണ്ട് ലക്ഷം രൂപ കിട്ടിയെന്നാണ് കെ സുന്ദരയുടെ വെളിപ്പെടുത്തല്‍.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്ന സമയത്ത് പ്രലോഭനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു അന്ന് കെ സുന്ദര മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് ലക്ഷം രൂപ വീട്ടില്‍ അമ്മയുടെ കൈവശമാണ് ഏല്‍പ്പിച്ചതെന്നുമാണ് സുന്ദരയുടെ വെളിപ്പെടുത്തല്‍.