നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബിജെപി പണം നല്‍കിയെന്ന കെ സുന്ദരയുടെ ആരോപണം തള്ളി ബിജെപി ജില്ലാ നേതൃത്വം. കെ സുന്ദരയ്ക്ക് പണം നല്‍കിയിട്ടില്ലെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഐഎമ്മിന്റെയും ലീഗിന്റെയും സ്വാധീനമാണെന്നും ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റെ കെ ശ്രീകാന്ത് പറഞ്ഞു.
പണം നല്കിയതു കൊണ്ടാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചത് എന്ന വാദവും ശ്രീകാന്ത് തള്ളി. പത്രിക പിന്‍വലിച്ചത് പണം നല്‍കിയത് കൊണ്ടല്ലെന്നും ആരോപണത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.
മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയാണ് ബിജെപി പണം നല്‍കിയെന്ന് വെളിപ്പെടുത്തിയത്. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്നും കെ സുന്ദര പറഞ്ഞു. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ തലേന്നാണ് പണം കിട്ടിയത്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്ന സമയത്ത് പ്രലോഭനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു അന്ന് കെ സുന്ദര മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് ലക്ഷം രൂപ വീട്ടില്‍ അമ്മയുടെ കൈവശമാണ് ഏല്‍പ്പിച്ചതെന്നുമാണ് സുന്ദരയുടെ വെളിപ്പെടുത്തല്‍.


