മുവാറ്റുപുഴ :വീട് നിര്‍മ്മാണത്തിന് ആവശ്യമായ പെര്‍മിറ്റ് ഫീസ് നൂറിരട്ടിയിലധികം വര്‍ധിപ്പിച്ച ഇടത് സര്‍ക്കാര്‍ ജനങ്ങളുടെ പാര്‍പ്പിട സ്വപ്നങ്ങള്‍ തച്ചുടച്ചെന്ന് മുവാറ്റുപുഴ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്മാന് പി.എം അബ്ദുള്‍ സലാം പറഞ്ഞു. അഭിപ്രായപ്പെട്ടു. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിലെ അന്യായമായ ഫീസ് വര്‍ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ലാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളക്കരയില്‍ അനേകായിരം ഭവനരഹിതര്‍ക്ക് തല ചായ്ക്കാനിടം നല്കി ബൈത്തുറഹ്മ പദ്ധതിയുടെ വാഹകരായ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിലെ അന്യായമായ ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ധാര്‍മ്മിക ബാധ്യത ഉണ്ട്.
എം.എസ്.എഫ് എറണാകുളം ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് ഹാരിസ് വള്ളിക്കുടി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് മുവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ആരിഫ് അമീറലി അധ്യക്ഷത് വഹിച്ചു. മുസ്ലിം ലീഗ് ടൗണ്‍ പ്രസിഡന്റ് മുസ്തഫാ കമാല്‍, ജനറല്‍ സെക്രട്ടറി അബു മുണ്ടാട്ട് ട്രെഷരാര്‍ സുല്‍ഫി വെളിയത്തുകൂടി, മുസ്ലിം യൂത്ത് ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട് സാദിഖ്, ജനറല്‍ സെക്രട്ടറി ജാബിര്‍ പാട്ടമാകുടിയില്, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ സാലിഹ് മലേകൂടി, സൈഫുദ്ധീന്‍, ശിഹാബ് എംസ്ഫ് മണ്ഡലം പ്രസിഡന്റ് റമീസ് പാട്ടമാകുടി, സഹീല്‍ എനിവര്‍ സംസാരിച്ചു നന്ദി പറഞ്ഞു


