തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നേതാക്കളുടെ പരസ്യ വിമര്‍ശനം പരിധി വിട്ടതോടെയാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. പരസ്യ വിമര്‍ശനം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്കി ഹൈക്കമാന്‍ഡ്. പാര്‍ട്ടിയില്‍ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെങ്കിലും ലക്ഷ്മണരേഖ കടക്കാന്‍ പാടില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചു. എംപിമാര്‍ ഉന്നയിച്ച പരാതികള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചാനല്‍ അഭിമുഖത്തില്‍ കെ മുരളീധരന് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. എംപിമാരുടെ പരസ്യ പ്രതികരണത്തില്‍ കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് നേതാക്കള്‍ സംയമനം പാലിക്കണമെന്ന് താരിഖ് അന്‍വര്‍ അറിയിച്ചത്.


