മഥുര : എസിയിലെ യാത്ര, സൺ ഗ്ലാസ്, സൺ റൂഫുള്ള എസ്യുവി, കുടയുമായി അംഗരക്ഷകർ വെയിൽകൊണ്ട് എസ്യുവിയുടെ സൈഡ് ബാറിൽ ചവിട്ടി നിൽക്കും – സിനിമയിലെ കാഴ്ചകളല്ല, സിനിമാ നടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ കാഴ്ചകളാണിത്.
BJP MP and Mathura candidate Hema Malini drives a tractor in Govardhan pic.twitter.com/ZPmiRLB1qA
— ANI UP (@ANINewsUP) April 5, 2019
യുപിയിലെ മഥുര മണ്ഡലത്തിൽനിന്നു രണ്ടാംവട്ടം ജനവിധി തേടുന്ന, ബോളിവുഡിന്റെ രോമാഞ്ചമായിരുന്ന പഴയകാല നായിക ഹേമമാലിനിയുടെ പ്രചാരണത്തിലെ കാഴ്ചകളാണിവ. അതേസമയം, ഹേമയുടെ ‘ആഷ് പോഷ്’ പ്രചാരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ വിമർശനമാണ് ഉയരുന്നത്.
Began my Lok Sabha campaign today with the Govardhan Kshetra where I had the opportunity to interact with women working in the fields. A few fotos for u of my first day of campaign pic.twitter.com/EH7vYm8Peu
— Hema Malini (@dreamgirlhema) March 31, 2019
ഹേമമാലിനിയുടേതായി ഏറ്റവും ഒടുവിൽ പുറത്തുവന്നതു മഥുരയിലെ ഗോവർധനിൽ പാടത്തുകൂടി ട്രാക്ടർ ഓടിക്കുന്ന ചിത്രങ്ങളാണ്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ചിത്രങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. എന്നാൽ ഡ്രൈവിങ് സീറ്റിന്റെ വലത്തുവശത്തു വലിയ ഡ്രം പോലിരിക്കുന്നവ എന്താണെന്ന ചോദ്യം ചിത്രം പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി.
Hema Malini campaigning in Mathura. Needs no caption. pic.twitter.com/2ehyRLacM7
— Shivam Vij (@DilliDurAst) April 4, 2019
തണുത്ത കാറ്റ് പുറപ്പെടുവിക്കുന്ന കൂളർ സംവിധാനമാണ് അതിൽ ഘടിപ്പിച്ചിരിക്കുന്നതെന്നാണു വിമർശകർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായിരുന്ന ഒമൽ അബ്ദുല്ലയും ഹേമയെ വിമർശിച്ചു രംഗത്തെത്തി.


