തൊടുപുഴ : മെഡിക്കല്‍ കോളേജ് ഇടുക്കിയില്‍ യാഥാര്‍ത്ഥ്യമാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്ന വാദം വിചിത്രമാണെന്നും പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ലാതെ എങ്ങനെ മെഡിക്കല്‍ കോളേജാവുമെന്നും സി പി എം മറുപടി പറയണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍. 2013 മെയ് 24-ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശിലാസ്ഥാപന കര്‍മ്മം നടത്തിയത്. 2014 സെപ്റ്റംബര്‍ 1-ന് 50 കുട്ടികള്‍ പഠനം ആരംഭിക്കുകയും 2014 സെപ്റ്റംബര്‍ 18-ന് മെഡിക്കല്‍ കോളേജ് ഔദ്യോഗികമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുകയുമുണ്ടായി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം വാങ്ങി പുതിയ കുട്ടികള്‍ക്ക് മെഡിക്കല്‍ പ്രവേശനം യാഥാര്‍ത്ഥ്യമാക്കിയാല്‍ മാത്രമേ ഇടുക്കിയിലെ ജനത ഈ സര്‍ക്കാരിനെ വിശ്വസിക്കുകയുള്ളൂ എന്നിരിക്കെ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുള്ള ജോയ്സ് ജോര്‍ജിന്റെയും സി പി എമ്മിന്റെയും പാഴ്വേലയാണെന്നും അദ്ദേഹം പറഞ്ഞു.