ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്ന് യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം. കുടിശിക ആവശ്യപ്പെട്ട് കോടതിയില്‍ പോയെന്നത് തെറ്റായ വാര്‍ത്തയാണെന്നും ചിന്ത വ്യക്തമാക്കി. 37 ലക്ഷം രൂപ ശമ്പള കുടിശിക ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണം. ഇത് അടിസ്ഥാന രഹിതമാണ്. ഇത്രയും വലിയ തുക കയ്യില്‍ വന്നാല്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും നല്‍കുക.
ഇത്രയും തുകയൊന്നും കൈവശം വയ്ക്കുന്ന ആളല്ലെന്ന് വ്യക്തിപരമായി അറിയാവുന്നവര്‍ക്കറിയാം. ഇതൊരു സോഷ്യല്‍ മീഡിയ വ്യാജ പ്രചരണമാണെന്ന് കണ്ട് ഗൗരവത്തില്‍ എടുത്തിരുന്നില്ല. ഈ പറയുന്ന കാര്യത്തില്‍ ഒരു സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിയിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നെ അറിയാമെന്നും ചിന്ത പറഞ്ഞു.
യുവജന ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ അംഗീകൃതമായ തുകയല്ലാതെ മറ്റൊന്നും ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണമാണെന്നാണ് ആദ്യം കരുതിയത്. ഇത്രയധികം തുക കൈവശം സൂക്ഷിക്കുന്ന പ്രവത്തന പരാമ്പര്യമോ കുംടുംബ അന്തരീക്ഷമോ അല്ല തനിക്കുള്ളതെന്നും ചിന്ത വ്യക്തമാക്കി.
യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് യുവജന കമ്മീഷന് ചെയര്‍മാനായിരുന്ന ആര് വി രാജേഷ് ശമ്പളകുടിശിക ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ കോടതിയില്‍ നിന്ന് അദ്ദേഹത്തിന് അനുകൂല വിധി ലഭിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ശമ്പളകുടിശിക ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. ഇത് സര്‍ക്കാര്‍ പരി?ഗണനയിലെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് തനിക്കെതിരെയുള്ള കള്ള പ്രചരണം നടന്നതെന്നാണ് മനസിസാക്കുന്നതെന്നും അവര്‍ പ്രതികരിച്ചു.


