മൂവാറ്റുപുഴ: എംഎല്‍എയുടെയും ജില്ലാ പഞ്ചായത്ത് അംഗത്തിന്റെയും മുന്‍ എംഎല്എയുടെയുമെല്ലാം സ്വന്തം തട്ടകത്തില്‍ സിപിഐയ്യില്‍ കലാപം. ലോക്കല്‍ സെക്രട്ടറി തെറിച്ചതിന് തൊട്ടുപിന്നാലെ യൂണിയനും പാര്‍ട്ടിക്ക് നഷ്ടമായി. എല്‍ദോ എബ്രഹാം എംഎല്‍എ, ജില്ലാപഞ്ചായത്ത് അംഗം എന്‍.അരുണ്‍, മുന്‍ എംഎല്‍എയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ ബാബുപോള്‍ എന്നിവരുടെ സ്വന്തം തട്ടകമാണ് മൂവാറ്റുപുഴ മണ്ടലത്തിലെ പായിപ്ര ലോക്കല്‍ കമ്മിറ്റി. ഇവിടെ സെക്രട്ടറിയായിരുന്ന വി.എം നവാസാണ് തെറിച്ചത്. എസ് വളവിലെ എഐടിയുസി ചുമട്ട് തൊഴിലാളി യൂണിയനാണ് പാര്‍ട്ടിക്ക് നഷ്ടമായത്. പത്തംഗങ്ങളുള്ള യൂണിയനാണ് പാര്‍ട്ടി ബന്ധങ്ങള്‍ പാടെ ഉപേക്ഷിച്ച് സിഐടിയുവില്‍ അഭയം പ്രാപിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ ഉടലെടുത്ത പ്രശ്നങ്ങളും നേതാക്കള്‍ക്കിടയിലെ വടം വലിയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അസ്വൈരാസ്യങ്ങൾ പറഞ്ഞു തീര്‍ത്തതിന് തൊട്ടുപിന്നാലെ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ലോക്കല്‍ സെക്രട്ടറിയുടെ കസേര തെറിച്ചത്. അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന കെ.കെ ശ്രീകാന്താണ് പുതിയ സെക്രട്ടറി.
Home LOCALErnakulam എല്‍ദോ ഏബ്രഹാം എംഎല്‍എയുടെ ലോക്കല്‍ കമ്മിറ്റിയില്‍ സെക്രട്ടറി തെറിച്ചു, മണിക്കൂറുകള്‍ക്കം യൂണിയനും നഷ്ടമായി