മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് മുന്നിൽ ഗാന്ധി പ്രതിമയും ആരോഗ്യ ചികിത്സാ രംഗത്ത് വേറിട്ട സൗകര്യങ്ങളും അടക്കം നിരവധി ജനോപകാര പദ്ധതികൾ ഒരുക്കി പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന് പടിയിറങ്ങി. ചൊവ്വാഴ്ച വൈകിട്ട് 4ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് രാജി സമര്‍പ്പിച്ചത്. യു.ഡി.എഫിലെ ധാരണ അനുസരിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് അംഗമായ പ്രൊഫ. ജോസ് അഗസ്റ്റിന് രാജിവച്ചത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റിയാസ് ഖാനും രമാ രാമകൃഷ്ണനും രാജിവച്ചിട്ടുണ്ട്.
കൂട്ടായ പ്രയത്നത്തിന്റെ ഫലമായി ബ്ലോക്ക് പഞ്ചായത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞുവെന്ന് ജോസ് അഗസ്റ്റിന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ ബ്ലോക്ക പഞ്ചായത്ത് അങ്കണത്തില്‍ സ്ഥാപിച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധയുടെ പൂര്‍ണ്ണകായ പ്രതിമ നാടിനു സമര്‍പ്പിച്ചത് പ്രധാന നേട്ടമായി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പപ്പിള്ളിസാമൂഹ്യആരോഗ്യ കേന്ദ്രത്തില്‍ കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനത്തോടുകൂടിയുള്ള ചികിത്സാ സംവിധാനങ്ങള്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹായത്തോടെ നടപ്പിലാക്കി. സാമൂഹ്യ നീതി വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും സഹകരണത്തോടെ ഭിന്നശേഷിക്കാരുടെ ലിസ്റ്റ് തയ്യാറാക്കി സംസ്ഥാനത്ത് ആദ്യ ബ്ലോക്ക് പഞ്ചായത്ത് എന്ന ഖ്യാതി ലഭിച്ചു.
ഭിന്നശേഷി മാനസിക ഉല്ലാസം ലക്ഷ്യമിട്ടുകൊണ് ഭിന്നശേഷിക്കാരുടെ ശാരീരിക മാനസിക ഉല്ലാസം സാമാജിക് എന്ന പേരില്‍ വിനോദയാത്ര സംഘടിപ്പിച്ചു. അവരെ മാജിക്പ്ലാനറ്റിന്റേയും, കടല്‍ക്കാഴ്ചകളും ഭിന്നശേഷിക്കാരുടെ കലാകായിക വളര്‍ച്ച ലക്ഷ്യമിട്ട് കൊണ്ട് സമന്വയ എന്ന പേരില്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തിലുള്ള പ്രഥമ ഭിന്നശേഷ കലാകായിക മേള സംഘടിപ്പിച്ചതും. വേറിട്ട അനുഭമാണെന്ന് അദ്ദേഹം പറഞ്ഞു. 2020-21, 2021-22 എന്നീ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ 100% പദ്ധതി വിഹിതം ചെലവഴിച്ചതും അഭിമാനാണെന്നും പ്രൊഫ. ജോസ് അഗസ്റ്റിന് പറഞ്ഞു.
കെ ജി രാധാക്യഷ്ണൻ പ്രസിഡന്റാവും
യുഡിഎഫിലെ ധാരണ പ്രകാരം ആദ്യ രണ്ടരവർഷമായിരുന്നു കേരള കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം. ശേഷിക്കുന്ന രണ്ടര വർഷം കോൺഗ്രസിനാണ്. കെ ജി രാധാക്യഷനാണ് ഇനി പ്രസിഡന്റാവുക. ജൂലൈ 30 ന് വൈസ് പ്രസിഡന്റ് സാറാമ്മ ജോണും ( കോൺഗ്രസ് ) രാജിവയ്ക്കും. തുടർന്ന് കേരള കോൺഗ്രസിലെ ജോസി ജോളി വട്ടക്കുഴി വൈസ് പ്രസിഡന്റ് ആവും .