മുവാറ്റുപുഴ : ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ മികച്ച പ്രകടനത്തിലും ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ വിഷയത്തിലും ആഹ്ലാദം പ്രകടിപ്പിച്ചു യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി മുവാറ്റുപുഴയില്‍ പ്രകടനം നടത്തി. യുഡിഎഫിലെ വിവിധ കക്ഷികളില്‍ നിന്നുള്ള നൂറു കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസില്‍ നിന്നും ആരംഭിച്ചു നെഹ്റു പാര്‍ക്ക് വഴി മുവാറ്റുപുഴ പി.ഒ ജംഗ്ഷനിലാണ് പ്രകടനം അവസാനിച്ചത്. മാത്യു കുഴല്നാടന് എംഎല്‍എ പ്രകടനത്തിന് ശേഷമുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കണ്‍വീനര്‍ കെ.എം അബ്ദുള്‍ മജീദ് അധ്യക്ഷനായി.
റോയി കെ പൗലോസ്, സാബു ജോണ്‍, പി.പി എല്‍ദോസ്, ഉല്ലാസ് തോമസ്, പി.എ ബഷീര്‍, എം.എം സീതി, സിനി ബിജു, മിനി എല്‍ദോ, കെ.എ അബ്ദുള്‍ സലാം, ഷാന്‍ പ്ലാക്കുടി, ജോളിമോന് ചുണ്ടയില്‍, പി.പി ജോളി, ഷിബു പരീക്കന്‍, ഒ.എം സുബൈര്‍, രാജു കണിമറ്റം, ജോസ് കുര്യാക്കോസ്, മന്‍സൂര്‍ മാറാടി, തോംസണ്‍ പീച്ചപ്പിള്ളി, കെ.ഒ ജോര്‍ജ്ജ്, ജോയ്സ് മേരി ആന്റണി, കബീര്‍ പൂക്കടശേരി, ബിനോ കെ ചെറിയാന്, ഷെല്‍മി ജോണ്‍സ് എന്നിവര്‍ നേതൃത്വം നല്കി.


