ഇടുക്കി: രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനുള്ള പോരാട്ടത്തിനു ഇടുക്കിയിലെ ജനങ്ങളുടെ സംഭാവനയാണ് വിജയമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഇടതുമുന്നണിയുടെ ജനദ്രോഹ നയത്തിനോടുള്ള പ്രതിഷേധവും വിജയത്തിനു കാരണമായതായി അദ്ദേഹം പറഞ്ഞു.
ഒരേ എതിരാളികള്‍ തമ്മില്‍ മൂന്നാം വട്ടമാണ് ഇടുക്കിയില്‍ പോരിനിറങ്ങിയത്.
ഇടുക്കിയില്‍ വീണ്ടും ഡീന്‍ എന്ന പ്രചരണ ബോര്‍ഡുകളില്‍ ഉയര്‍ത്തിയ മുദ്രാവാക്യം യാഥാര്‍ഥ്യമാക്കി ഉജ്ജ്വല വിജയമാണ് ഡീന്‍ കുര്യാക്കോസ് നേടിയത്. ആകെ പോള്‍ ചെയ്ത വോട്ടില്‍ 43,2372 വോട്ട് ഡീന്‍ നേടി. എതിര് സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജിന് ലഭിച്ചത് 2,98, 645 വോട്ട്. ബിജെപിയുടെ സംഗീത വിശ്വനാഥന് 91, 323 വോട്ടാണ് പിടിച്ചത്. 2014 ല്‍ ഇടുക്കിയില്‍ ഇടതുമുന്നണിക്ക് വിജയം സമ്മാനിച്ച ജോയ്സ് ജോര്‍ജിനെ തോല്പിച്ചാണ് 2019 ല്‍ ഡീന്‍ കുര്യാക്കോസ് വിജയിച്ചത്. 2014 ല്‍ ജോയ്സിന്റെ ഭൂരിപക്ഷം 50542. ആയിരുന്നു.
2019 ല്‍ ഡീന്‍ കന്നിവിജയം നേടിയതാവട്ടെ 1,71,053 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഇക്കുറി ഡീന്റെ വിജയം 1,33,727 വോട്ടിന്റെ ഭൂരിപക്ഷത്തോടെ. ഇടുക്കി ജില്ലയിലെ ഭൂ പ്രശ്നവും മുന്‍കാല വികസന നേട്ടവും അജണ്ടയാക്കി ജോയ്സ് ജോര്‍ജും ഇടതുമുന്നണിയും നടത്തിയ പ്രചാരണം മലയോര ജനങ്ങളില്‍ മാറ്റം സൃഷ്ടിച്ചില്ല. ഇടുക്കി യു.ഡി.എഫിന്റെ കോട്ടയെന്ന് തെളിയിക്കുന്നതാണ് ഡീന്‍ കുര്യാക്കോസിന്റെ രണ്ടാം വിജയം.