കൊച്ചി: സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരത്തില്‍ അടി പതറി സിപിഎം. പ്രതീക്ഷിച്ച പലമണ്ടലങ്ങളിലും വോട്ടര്‍മാര്‍ സിപിഎമ്മിനേയും എല്‍ഡിഎഫിനേയും കൈവിട്ടു. നിലവില്‍ എല്‍ഡിഎഫ് ആലത്തൂര്‍ മണ്ഡലത്തില്‍ മാത്രമാണ് സിപിഎം ലീഡ് ചെയ്യുന്നത്. ചെറിയ ലീഡ് മാത്രമാണ് നിലവില്‍ മന്ത്രി കൂടിയായ കെ രാധാകൃഷ്ണന് ഉള്ളത്.
അതേസമയം, തമിഴ്നാട്ടില്‍ മത്സരിച്ച രണ്ട് സീറ്റുകളിലും സിപിഎം മുന്നിലാണ്. കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഇന്ത്യ മുന്നണിയില്‍ നിന്നാണ് സിപിഎം തമിഴ്നാട്ടില്‍ മത്സരിക്കുന്നത്.


