മൂവാറ്റുപുഴ: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ ഇത്രയേറെ തെളിവുകള്‍ പുറത്ത് വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിനെതിരെ ശക്തമായ നിലപാടു് സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നു് യുഡിഎഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂര്‍ ആരോപിച്ച് മുഖ്യമന്ത്രി രാജിവക്കണമെന്നും, സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സി.ബി.ഐ.കൂടി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് യുഡിഎഫ് മൂവാറ്റുപുഴ നെഹൃ പാര്‍ക്കില്‍ നടത്തിയ സത്യാഗ്രഹം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയര്മാന് കെ.എം.സലിം അധ്യക്ഷനായി. കെ.പി.സി. വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന് എക്സ് എം.എല്‍.എ, ഫ്രാന്‍സിസ് ജോര്‍ജ് എക്സ് എം.പി., മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുള്‍ മജീദ്, യു.ഡി.എഫ് ജില്ലാ സെക്രട്ടറി വിന്‍സെന്റ് ജോസഫ് എന്നിവര്‍ സത്യഗ്രഹം അനുഷ്ഠിച്ചു. ഐ.കെ.രാജു, ജോയി മാളിയേക്കല്‍, പി.പി.എല്‍ ദോസു്, ഉല്ലാസ് തോമസ്, പായിപ്ര കൃഷ്ണന്, പി.എ. ബഷീര്‍, എം എം സീതി, ജോസ് പെരുമ്പിള്ളിക്കുന്നന്, പി.എസ്.സലിം ഹാജി, ജോസ് വള്ളമററം,എന്‍.ജെ.ജോര്‍ജ്, ടോമി പാലമല ,ബേബി ജോണ്‍, പി.എച്ച് മന്‍സൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.