തൃശൂര്‍: മുൻ തെരഞ്ഞെടുപ്പുകൾ പോലെ അല്ല , ഇത്തവണ പരസ്യ പ്രചാരണവേദികളിൽ തന്നെ കളം പിടിക്കാനുള്ള ഒരുക്കത്തിലാണ് ഉമ്മൻചാണ്ടിയുടെ മകൻ. ആലത്തൂരിൽ നിന്നായിരുന്നു തുടക്കം. മണ്ഡലത്തിലെ ഓരോ കിലോമീറ്ററിലും ഇടവിട്ട് ഒരുക്കിയ വേദികളിൽ ഓടി നടന്ന് പ്രസംഗം.

പത്ത് വര്‍ഷമായി പ്രചാരണ രംഗത്ത് ഉണ്ടെന്നും എന്നാലിത്തവണ പരസ്യ പ്രചാരത്തിലാണ് ശ്രദ്ധിക്കുന്നതെന്നുമാണ് ചാണ്ടി ഉമ്മന്റെ മറുപടി. പാലക്കാട്ടു നിന്ന് തുടങ്ങി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എത്താനാണ് തീരുമാനമെന്നും ചാണ്ടി ഉമ്മൻ പറയുന്നു. ഉമ്മൻചാണ്ടി ദില്ലിയിലെത്തുമ്പോൾ ദില്ലി കേന്ദ്രീകരിച്ചായിരുന്നു ചാണ്ടി ഉമ്മന്റെ തട്ടകം . ഇടയ്ക്ക് കര്‍ണാടക തെരഞ്ഞെടുപ്പിലും മറ്റും പ്രചാരണ വേദികളിൽ സജീവവുമായിരന്നു.
ലോക്സഭാ തെരഞ്ഞെടുപ്പോടെയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരാണ വേദികളിൽ ചാണ്ടി ഉമ്മൻ ഇടമുറപ്പിക്കാൻ ശ്രമിക്കുന്നതെന്നതും ശ്രദ്ധേയമാണ്.


