പത്തനംതിട്ട : നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘമാണ് നിരോധനാജ്ഞ ലംഘിച്ചത്.
എസ്പി മഞ്ജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ബിജെപിക്കാരെ തടഞ്ഞ് നിരോധനാജ്ഞ പാലിക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയെങ്കിലും പാലിക്കാനാകില്ലെന്ന് പ്രഖ്യാപിച്ച് സംഘം മുന്നോറ്റ് നീങ്ങുകയായിരുന്നു.തുടർന്നായിരുന്ന് അറസ്റ്റ്.ഇവരെ പെരിമ്പട്ടി പൊലീസ് സ്റ്റേഷനിലേക്കാണ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയത്.


