ഉത്തര്‍പ്രദേശില്‍ ജാതി കോമരങ്ങളുടെ അക്രമത്തിനും ബലാത്സംഘത്തിനും ഇരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെടാന്‍ ഇടയായ സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ ദേശീയ തലത്തില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വൈകിട്ട് നാലു മണിക്ക് നടക്കുന്ന പ്രതിഷേധ പരിപാടിക്ക് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ ജിആര്‍ അനില്‍ നേതൃത്വം നല്‍കും. വൈകിട്ട് പ്രാദേശിക തലത്തിലും പ്രതിഷേധ പരിപാടികള്‍ നടക്കുമെന്ന് അഡ്വ ജിആര്‍ അനില്‍ അറിയിച്ചു
പെണ്‍കുട്ടിയെ പീഡിപ്പിച്ച് നാവ് മുറിച്ചെടുത്ത് കൊന്നുകളഞ്ഞ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് ജനറല്‍ സെക്രട്ടറി മരിയം ധവാളെ, സിപിഎം ഡല്‍ഹി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആശാ ശര്‍മ, എസ്എഫ്ഐ ഡല്‍ഹി സംസ്ഥാന സെക്രട്ടറി പ്രതീഷ് എന്നിവരടക്കമുള്ളവരെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.


