തൃശൂര്‍: പുറത്തുവന്നിരിക്കുന്ന വാട്സാപ്പ് സന്ദേശത്തിലെ ശബ്ദം തന്റേതു തന്നെയാണെന്ന് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേ കേസ് നല്കിയ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള. തുഷാറുമായുള്ള ഇടപാടിന്റെ ചെക്കും രേഖകളും വച്ച് ഒരാളില്‍നിന്ന് വാങ്ങിയ പണം തിരികെ കൊടുക്കാന്‍ സുഹൃത്തിനോട് തുക ആവശ്യപ്പെട്ടതിന്റെ ശബ്ദസന്ദേശമാണ് ഇപ്പോള്‍ തനിക്കെതിരായി പ്രചരിക്കുന്നതെന്ന് നാസില്‍ പറഞ്ഞു.
സന്ദേശത്തിലെ ശബ്ദം തന്റേതു തന്നെയെന്നും നാസില്‍ സമ്മതിച്ചു. തുഷാറിനെതിരെയുള്ള രേഖകള്‍ മറ്റൊരാളുടെ കൈവശമായിരുന്നു. അത് പണം നല്കി തിരിച്ചെടുക്കുന്ന കാര്യത്തെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും എന്നാല്‍ സംഭാഷണം പൂര്‍ണമല്ലെന്നും നാസില്‍ പ്രതികരിച്ചു.


