കോട്ടയം ഏപ്രില്‍ ഒന്നിന് സര്‍ക്കാര്‍ നടത്തിയ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ പ്രചരണ പരസ്യത്തില്‍ നിന്നും എംഎല്‍എ സി കെ ആശയെ ഒഴിവാക്കിയെന്ന് ആരോപിച്ച് സിപിഐ നേതൃത്വം രംഗത്തെത്തി. എംഎല്‍എയെ ഒഴിവാക്കിയത് പരിപാടിയുടെ ശോഭ കെടുത്തിയെന്നാണ് സിപിഐ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പരാതി നല്‍കാനാണ് സിപിഐ തീരുമാനം.
എംഎല്‍എയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ സിപിഐ പ്രവര്‍ത്തകരുടെ പ്രതിഷേധ കുറിപ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെയാണ് പരാതിയുമായി


