തിരുവനന്തപുരം: അമേഠിയില്‍നിന്ന് അഭയാര്ഥിയെപ്പോലെയാണ് രാഹുല്‍ഗാന്ധി വയനാട്ടിലെത്തി മത്സരിക്കുന്നതെന്ന ആരോപണവുമായി വി എസ് അച്യുതാനന്ദന്. വയനാടന്‍ ചുരം കയറുന്നതിലൂടെ രാഷ്ട്രീയ പാപ്പരത്തമാണ് രാഹുല്‍ തെളിയിച്ചിരിക്കുന്നത്.

ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടി പരാജയപ്പെടുത്തി അധികാരത്തിലെത്തലാണ് ലക്ഷ്യമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പടുത്തപ്പോള്‍ നട്ടെല്ലിന് ബലംപോരാ. കോണ്‍ഗ്രസുകാരെ വിശ്വസിക്കാനാകില്ലെന്നും ജയിച്ചുകഴിഞ്ഞാല്‍ ബിജെപിയായി അവര്‍ രൂപം മാറുമെന്നും വി എസ് പറയുകയുണ്ടായി.


