മലപ്പുറം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. രമ്യക്ക് വേദനിച്ചെങ്കില്‍ അതില്‍ വിഷമമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥികളെല്ലാം തോല്‍ക്കും എന്നുമാത്രമാണ് ഉദ്ദേശിച്ചത്. രാഷ്ട്രീയമായ വിമര്‍ശനം തെറ്റിദ്ധാരണയുണ്ടാക്കും വിധം വ്യാഖ്യാനിക്കപ്പെട്ടു. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. രമ്യയെ സുഹൃത്തും സഹോദരിയുമായി കാണുന്നു. പരാമര്‍ശത്തിന് ഉദ്ദേശിക്കാത്ത അര്‍ഥം നല്കി യുഡിഎഫ് പ്രചാരണം നടത്തുകയാണ്. .