തിരുവനന്തപുരം: എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസ് പിളര്‍ന്നു. ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന ചൂഴാല്‍ നിര്‍മലന്റെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ബിഡിജെഎസ് (ഡെമോക്രാറ്റിക്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നിലവിലെ ബിഡിജെഎസ് ഭാരവാഹികള്‍ പുതിയ പാര്‍ട്ടിയിലേക്ക് എത്തിയതായി ചൂഴാല്‍ നിര്മലന് പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചു മാസക്കാലമായി പാര്‍ട്ടിക്ക് യാതൊരു പ്രവര്‍ത്തനവുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയത് പത്രത്തിലൂടെയാണ് അറിഞ്ഞത്. സംസ്ഥാന കമ്മറ്റിയില്‍ തിരിച്ചെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. പാര്‍ട്ടിയില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ചെരിപ്പെടുക്കുന്ന ചിലരാണ് തനിക്കെതിരേ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.


