കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള സ്റ്റേ തുടരും. തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാനുള്ള വിധിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് കോടതി മാറ്റിയതോടെയാണ് സ്റ്റേ തുടരുന്നത്. ഈ മാസം അഞ്ചിലേക്കാണ് ഹര്‍ജി മാറ്റിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ മുന്‍സിഫ് കോടതിയിലാണ് കേസ്.
ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച തിരഞ്ഞെടുപ്പ് നടപടികള്‍ ഇന്ന് പുനരാരംഭിക്കാനിരിക്കെയാണ് കോടതി വിധി യൂത്ത് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത്.
തിരഞ്ഞെടുപ്പ് നടക്കുന്നത് സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നു കാണിച്ച് നേരത്തെ നല്കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ സ്റ്റേ. കോഴിക്കോട് കിണാശ്ശേരി മണ്ഡലത്തില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഷഹബാസ് ആണ് പരാതിയുമായി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്.


