തിരുവനന്തപുരം: ഓഗസ്റ്റ് രണ്ട് മുതല്‍ നാല് വരെ തിരുവനന്തപുരത്ത് എഐഎസ്എഫ് 44-ാം സംസ്ഥാന സമ്മേളനം നടക്കും. വിവിധ കേന്ദ്രങ്ങളില്‍ നിന്നും എത്തിച്ചേരുന്ന പരിസ്ഥിതി സാംസ്കാരിക ദീപശിഖാ ജാഥകള്‍ നാളെ വൈകുന്നേരം മൂന്നിന് ആയൂര്‍വേദ കോളജ് ജംഗ്ഷനില്‍ സംഗമിക്കും.
കുടപ്പനക്കുന്നിലെ ജയപ്രകാശിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ഥിനികള്‍ നയിക്കുന്ന ദീപശിഖാ ജാഥയില്‍ അനുപ എം ദാസ് ക്യാപ്റ്റനും, നാദിറ വൈസ് ക്യാപ്റ്റനും അല്‍ജിഹാന്‍ ഡയറക്ടറുമായിരിക്കും. ജാഥ ഡോ. ആര് ലതാദേവി എക്സ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന് ദീപശിഖ ഏറ്റുവാങ്ങും.
ചേര്‍ത്തലയിലെ സി കെ സതീഷ് കുമാറിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നുള്ള സാംസ്കാരിക ജാഥയില്‍ കെ ജെ ജോയിസ് ക്യാപ്റ്റനും ചിന്നു ചന്ദ്രന് വൈസ് ക്യാപ്റ്റനും എം കണ്ണന് ഡയറക്ടറുമായിരിക്കും. ജാഥ ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണന് പതാക ഏറ്റുവാങ്ങും.
എഐഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ജി ശശിയുടെ ശൂരനാട്ടെ സ്മൃതി മണ്ഡപത്തില്‍ നിന്നും എത്തിച്ചേരുന്ന പരിസ്ഥിതിജാഥ മുല്ലക്കര രത്നാകരന് ഉദ്ഘാടനം ചെയ്യും. ചിഞ്ചുബാബു ക്യാപ്റ്റനും ബിബിന്‍ എബ്രഹാം വൈസ് ക്യാപ്റ്റനും കണ്ണന് ഡയറക്ടറുമായുള്ള പരിസ്ഥിതി ജാഥയില്‍ കൊണ്ടുവരുന്ന ബാനര്‍ സ്വാഗതസംഘം ചെയര്മാന് അഡ്വ. ജി ആര് അനില്‍ ഏറ്റുവാങ്ങും.
ആയുര്‍വേദ കോളജ് ജംഗ്ഷനില്‍ ജാഥകള്‍ എത്തിച്ചേര്‍ന്ന ശേഷം ആരംഭിക്കുന്ന വിദ്യാര്‍ഥി റാലി പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സമാപിക്കും. പൊതുസമ്മേളനം ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ഉദ്ഘാടനം ചെയ്യും.