തിരുവനന്തപുരം: പെരുമാതുറയില്‍ വീടുകള്‍ക്കുനേരെ ബോംബെറിഞ്ഞ മൂന്നുപേര്‍ പിടിയില്‍. ആലംകോട് സ്വദേശികളായ ആകാശ്, അബ്ദുല്‍ റഹ്മാന്, സഫീര്‍ എന്നിവരാണ് പിടിയിലായത്. പെരുമാതുറ മാടന്‍വിളയില്‍ ഇന്നലെ രാത്രിയില്‍ 12 മണിക്കാണ് ആക്രമണO രണ്ടുപേര്‍ക്ക് പരുക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
മാടന്‍വിള സ്വദേശികളായ അര്‍ഷിതിനും ഹുസൈനുമാണ് പരുക്കേറ്റത്. കാറിലെത്തിയ നാലംഗസംഘമായിരുന്നു ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം മാരകായുധങ്ങളുമായി ഭീഷണി മുഴക്കി മടങ്ങിയത്. ആക്രമണത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.


