കോഴിക്കോട് : ആരോഗ്യവകുപ്പിലെ നിയമനത്തട്ടിപ്പില്‍ ആരോപണം നേരിടുന്ന അഖില്‍ സജീവിനെതിരെ കോഴിക്കോട് കുന്ദമംഗലത്തും പരാതി. ഇന്‍സൈഡ് ഇന്റീരിയര്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ പലരില്‍ നിന്ന് പണം തട്ടി. തട്ടിപ്പിനിരയായ 12 പേര് കുന്ദംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ജോലി വാഗ്ദാനംചെയ്ത് 10,000 മുതല്‍ ഒരുലക്ഷംവരെ തട്ടിയെന്നാണ് പരാതി. പണം കിട്ടാനുള്ളവരുമായി ഒത്തുതീര്‍പ്പ് നടത്തിയത് ലെനിന് രാജ്.