കൊച്ചി: മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ പോലീസ് കസ്റ്റഡിയില്‍. ഇയാളുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തു.
വാര്‍ത്തയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഇയാളുമായി മാധ്യമപ്രവര്‍ത്തക ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് ഫോണ്‍വഴിയുള്ള ചില അശ്ലീല സന്ദേശങ്ങള്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അയച്ചു. ഈ സന്ദേശങ്ങള്‍ കാണിച്ച് പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കടവന്ത്ര പോലീസ് നിസാര്‍ മേത്തറിനെ ചോദ്യംചെയ്യലിന് വിളിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനു പിന്നാലെ നിസാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.


