തലയോലപറമ്പ് :: വയോധികയെ ആക്രമിച്ചു ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.തലയോലപറമ്പ് കാര്‍ത്ത്യായനി ക്ഷേത്രത്തിന് സമീപം കിഴക്കേപുറം പാടത്തിനടുത്ത് താമസിക്കുന്ന വിഷ്ണു തിലകനെ (28)യാണ് തലയോലപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് ഉപയോഗിച്ച് ലക്കുകെട്ട ഇയാള്‍ മൃഗാശുപത്രിക്ക് കിഴക്കുഭാഗത്ത് തനിച്ചു താമസിക്കുന്ന അറുപത്തിയാറുകാരിയെയാണ് ആക്രമിച്ചത്.
ആക്രമണത്തില്‍ വയോധികയുടെ ഒരു പല്ല് നഷ്ടമായി. പരിക്കേറ്റ വയോധികയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയോധികയെ ആക്രമിക്കുന്നതിന് മുമ്പ് ഇയാള്‍ മറ്റൊരു വീട്ടമ്മയെ ആക്രമിക്കാൻ തുനിഞ്ഞിരുന്നു. ഇയാളില്‍നിന്ന് ഒരു വിധത്തില്‍ രക്ഷപ്പെട്ട വീട്ടമ്മയും പോലീസില്‍ പരാതിപ്പെട്ടിരുന്നു.


